Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Virat Kohli

ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി കോ​ഹ്‌​ലി; മി​ച്ച​ൽ ഒ​ന്നാ​മ​ത്

ദു​ബാ​യി: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ബാ​റ്റ​ർ​മാ​രു‌​ടെ പ‌‌‌​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി വി​രാ​ട് കോ​ഹ്‌​ലി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ വ​ന്ന റാ​ങ്കിം​ഗി​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന കോ​ഹ്‌​ലി ര​ണ്ട‌ാ​മ​താ​യ​ത്. പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടും മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ന് ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്താ​നാ​യി​ല്ല. ‌

ന്യൂ​സി​ല​ൻ​ഡ് താ​രം ഡാ​രിൽ മി​ച്ച​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ര​ണ്ട് സെ​ഞ്ചു​റി​ക​ളു​മാ​യി മി​ന്നും പ്ര​ക​ട​ന​മാ​ണ് താ​രം പു​റ​ത്തെ​ടു​ത്ത​ത്. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്ന് ക​ളി​ക​ളി​ല്‍ 84, 131, 137 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മി​ച്ച​ലി​ന്‍റെ സ്കോ​റു​ക​ള്‍. 845 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യാ​ണ് മി​ച്ച​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

795 റേ​റ്റിം​ഗ് പോ​യി​ന്‍റാ​ണ് വി​രാ​ട് കോ‌​ഹ്‌​ലി​ക്കു​ള്ള​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് മു​മ്പ് ഡാ​ര​ല്‍ മി​ച്ച​ലി​നെ​ക്കാ​ള്‍ 50 റേ​റ്റിം​ഗ് പോ​യി​ന്‍റ് മു​ന്നി​ലാ​യി​രു​ന്നു കോ​ഹ്‌​ലി.

അ​ഫ്ഗാ​നി​സ്ഥാ​ന്‍ താ​രം ഇ​ബ്രാ​ഹിം സ​ര്‍​ദ്രാ​ൻ ആ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യെ പി​ന്ത​ള്ളി​യാ​ണ് സ​ർ​ദ്രാ​ന​ൻ മൂ​ന്നാ​മ​തെ​ത്തി​യ​ത്. രോ​ഹി​ത് നാ​ലാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Sports

ഗെയ്ക്‌വാദിനും കോഹ്‌ലിക്കും സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 359 റണ്‍സ് വിജയലക്ഷ്യം

റായ്പുർ: ഇന്ത്യയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 359 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റണ്‍സെടുത്തു.

ഋതുരാജ് ഗെയ്ക്‌വാദിന്‍റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. 83 പന്തിൽ രണ്ട് സിക്സും 12 ഫോറും ഉൾപ്പെടെ 105 റണ്‍സാണ് ഗെയ്ക്‌വാദ് നേടിയത്. താരത്തിന്‍റെ കന്നി സെഞ്ചുറിയായിരുന്നു.

കോഹ്‌ലി 93 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 102 റണ്‍സെടുത്താണ് മടങ്ങിയത്. കോഹ്‌ലിയുടെ തുടർച്ചയായ രണ്ടാമത്തെ സെഞ്ചുറിയും 53-ാമത്തെ ഏകദിന സെഞ്ചുറിയുമായിരുന്നു.

നായകൻ കെ.എൽ. രാഹുലും ഇന്ത്യയ്ക്കായി മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. പുറത്താകാതെ രാഹുൽ 43 പന്തിൽ രണ്ട് സിക്സും ആറ് ഫോറും ഉൾപ്പെടെ 66 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയും പുറത്താകാതെ 24 റണ്‍സെടുത്തു. യശ്വസി ജയ്സ്‌വാൾ 22 റണ്‍സും രോഹിൽ ശർമ 14 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ ജാൻസെൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ലുംഗി എൻഗിഡിയും നാന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

റായ്പുരിലും ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് ബാറ്റിംഗ്

റായ്പുര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. റായ്പുരിൽ വീണ്ടും ടോസ് ജയിച്ച ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. അതേസമയം, തോൽവിയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. ക്യാപ്റ്റനായി തെംബ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുംഗി എൻഗിഡിയും പ്ലേയിംഗ് ഇലവനിലെത്തി.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം വി​ജ​യി​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കി പോ​രാ​ട്ടം അ​വ​സാ​ന മ​ത്സ​ര​ത്തി​ലേ​ക്ക് നീ​ട്ടാ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ശ്ര​മം.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: ക്വിന്‍റൺ ഡി കോക്ക്, എയ്ഡൻ മാർക്രം, തെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുംഗി എൻഗിഡി.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്‌ക്‌വാദ്, വാഷിംഗ്ടൺ സുന്ദർ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

Sports

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിൽ പ​​ട​​ല​​പ്പി​​ണ​​ക്കം

റാ​​യ്പു​​ര്‍: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റി​​ലെ സൂ​​പ്പ​​ര്‍ സീ​​നി​​യേ​​ഴ്‌​​സാ​​യ വി​​രാ​​ട് കോ​​ഹ്‌​ലി, ​രോ​​ഹി​​ത് ശ​​ര്‍​മ എ​​ന്നി​​വ​​രെ മ​​യ​​പ്പെ​​ടു​​ത്താ​​നു​​ള്ള നീ​​ക്ക​​വു​​മാ​​യി ബി​​സി​​സി​​ഐ. മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​റു​​മാ​​യി രോ-​​കോ സ​​ഖ്യം ശീ​​ത​​സ​​മ​​ര​​ത്തി​​ലാ​​ണെ​​ന്നാ​​ണ് ടീ​​മി​​ന്‍റെ അ​​ക​​ത്ത​​ള​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള വി​​വ​​രം.

ഗം​​ഭീ​​ര്‍ ത​​ല​​മു​​റ​​മാ​​റ്റ​​ത്തി​​ന്‍റെ മ​​റ​​പിടിച്ച് കോ​​ഹ്‌​ലി, ​രോ​​ഹി​​ത് എ​​ന്നി​​വ​​രെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്ന് നൈ​​സാ​​യി ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. വി​​ട​​പ​​റ​​യാ​​ന്‍​പോ​​ലും കാ​​ത്തു​​നി​​ല്‍​ക്കാ​​തെ 2025 ഐ​​പി​​എ​​ല്ലി​​നി​​ടെ​​യാ​​യി​​രു​​ന്നു ഇ​​രു​​വ​​രും ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്നു​​ള്ള വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച​​ത്. അ​​തും ഇം​​ഗ്ല​​ണ്ടി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ പ​​ര്യ​​ട​​ന​​ത്തി​​നു തൊ​​ട്ടു​​മു​​മ്പ്. നി​​ല​​വി​​ല്‍ ഏ​​ക​​ദി​​ന​​ത്തി​​ല്‍ മാ​​ത്ര​​മേ രോ-​​കോ സ​​ഖ്യം ഇ​​ന്ത്യ​​ക്കാ​​യി ക​​ളി​​ക്കു​​ന്നു​​ള്ളൂ.

ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യി​​ലാ​​യി​​രു​​ന്നു രോ​​ഹി​​ത്തും കോ​​ഹ്‌​ലി​​യും ഐ​​സി​​സി ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി ഫൈ​​ന​​ലി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലേ​​ക്കു മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്. ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യി​​ല്‍ രോ​​ഹി​​ത് 202 റ​​ണ്‍​സു​​മാ​​യി പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​സീ​​രീ​​സാ​​യി. ഇ​​ന്ത്യ ജ​​യി​​ച്ച മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ല്‍ രോ​​ഹി​​ത് സെ​​ഞ്ചു​​റി​​യും (121*) കോ​​ഹ്‌​ലി (74*) ​അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി. അ​​തി​​നു​​ശേ​​ഷം ഇ​​രു​​വ​​രും ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി​​യി​​ല്‍ ക​​ളി​​ച്ച മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ റാ​​ഞ്ചി ഏ​​ക​​ദി​​നം.

റാ​​ഞ്ചി​​യി​​ല്‍ കോ​​ഹ്‌​ലി (135) ​സെ​​ഞ്ചു​​റി​​യും രോ​​ഹി​​ത് (57) അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി. സൂ​​പ്പ​​ര്‍ ബാ​​റ്റിം​​ഗി​​ലു​​മാ​​യി സീ​​നി​​യേ​​ഴ്‌​​സാ​​യ രോ​​ഹി​​ത്തും കോ​​ഹ്‌​ലി​​യും ത​​ങ്ങ​​ളു​​ടെ ക്ലാ​​സ് തു​​ട​​രെ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​തും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ ഹോം ​​ടെ​​സ്റ്റ് പ​​ര​​മ്പ​​ര ദ​​യ​​നീ​​യ​​മാ​​യി കൈ​​വി​​ട്ട​​തു​​മെ​​ല്ലാം ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ഡ്ര​​സിം​​ഗ് റൂം ​​അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ ക​​ലു​​ഷി​​താ​​വ​​സ്ഥ സൃ​​ഷ്ടി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

കൂ​​ടി​​ക്കാ​​ഴ്ച ഇ​​ന്ന്?

രോ​​ഹി​​ത്, കോ​​ഹ്‌​ലി ​എ​​ന്നി​​വ​​രു​​മാ​​യി ബി​​സി​​സി​​ഐ​​യും ടീം ​​മാ​​നേ​​ജ്‌​​മെ​​ന്‍റും കൂ​​ടു​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​നം ന​​ട​​ക്കു​​ന്ന റാ​​യ്പു​​രി​​ല്‍ ഇ​​ന്നാ​​യി​​രി​​ക്കും യോ​​ഗ​​മെ​​ന്നും റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു. ഇ​​ന്നു യോ​​ഗം ന​​ട​​ന്നി​​ല്ലെ​​ങ്കി​​ല്‍ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ന്‍റെ വേ​​ദി​​യാ​​യ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തി​​ല്‍ അ​​തു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​വ​​രം. നാ​​ളെ​​യാ​​ണ് ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ഏ​​ക​​ദി​​നം.

യോ​​ഗ​​ത്തി​​ല്‍ ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി ദേ​​വ​​ജി​​ത് സൈ​​ക്കി​​യ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി പ്ര​​ഭ്‌​​തേ​​ജ് സിം​​ഗ് ഭാ​​ട്യ, മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​ര്‍, സെ​​ല​​ക്‌​ഷ​​ന്‍ ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​ര്‍ എ​​ന്നി​​വ​​ര്‍​ക്കൊ​​പ്പം ഓ​​ഹ​​രി ഉ​​ട​​മ​​ക​​ളും പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നും റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു. ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റും ഡ​​ല്‍​ഹി ടീ​​മി​​ല്‍ കോ​​ഹ്‌​ലി​​യു​​ടെ സ​​ഹ​​താ​​ര​​വു​​മാ​​യി​രു​ന്ന മി​​ഥു​​ന്‍ മ​​ന്‍​ഹാ​​ന്‍ യോ​​ഗ​​ത്തി​​ല്‍ സം​​ബ​​ന്ധി​​ക്കു​​മോ എ​​ന്ന​​തി​​ല്‍ വ്യ​​ക്ത​​ത​​യി​​ല്ല.

വ​​ള​​രു​​ന്ന അ​​സ്വ​​സ്ഥ​​ത

മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​റും ചീ​​ഫ് സെ​​ല​​ക്ട​​ര്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​റും ഒ​​രു​​വ​​ശ​​ത്തും രോ​​ഹി​​ത്തും കോ​​ഹ്‌ലി​​യും എ​​തി​​ര്‍​ഭാ​​ഗ​​ത്തു​​മാ​​യാ​​ണ് ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ക്രി​​ക്ക​​റ്റി​​ന്‍റെ ഏ​​ക​​ദി​​ന യാ​​ത്ര​​യെ​​ന്നാ​​ണ് സൂ​​ച​​ന. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​റു​​മാ​​യി രോ-​​കോ സ​​ഖ്യം വ്യ​​ക്ത​​മാ​​യ അ​​ക​​ലം പാ​​ലി​​ച്ച​​താ​​യും റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു.

രാ​​ഹു​​ല്‍ ദ്രാ​​വി​​ഡി​​ന്‍റെ പി​​ന്‍​ഗാ​​മി​​യാ​​യി ഇ​​ന്ത്യ​​ന്‍ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് എ​​ത്തി​​യ​​പ്പോ​​ഴ​​ത്തെ സൗ​​ഹൃ​​ദം ഗം​​ഭീ​​റി​​ന് നി​​ല​​വി​​ല്‍ രോ​​ഹി​​ത്തി​​നോ​​ടും കോ​​ഹ്‌​ലി​​യോ​​ടും ഇ​​ല്ലെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. ഇ​​രു​​വ​​രു​​ടെ​​യും ഭാ​​വി സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഗം​​ഭീ​​ര്‍ ത​​ന്ത്ര​​പ​​ര​​മാ​​യി ഒ​​ഴി​​ഞ്ഞു​​മാ​​റു​​ക​​യാ​​ണ് പ​​തി​​വ്.

റാ​​ഞ്ചി ഏ​​ക​​ദി​​ന​​ത്തി​​ല്‍ ക​​ളി​​ച്ച​​തോ​​ടെ, രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ഒ​​ന്നി​​ച്ചു ക​​ളി​​ച്ച​​തി​​ന്‍റെ (392) റി​​ക്കാ​​ര്‍​ഡ് രോ​​ഹി​​ത്തും കോ​​ഹ്‌​ലി​​യും സ്വ​​ന്ത​​മാ​​ക്കി. ഏ​​ക​​ദി​​ന​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സി​​ക്‌​​സ് (352) റി​​ക്കാ​​ര്‍​ഡ് രോ​​ഹി​​ത്തും ഏ​​ക​​ദി​​ന​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സെ​​ഞ്ചു​​റി (6) റി​​ക്കാ​​ര്‍​ഡി​​ല്‍ കോ​​ഹ്‌ലി​​യും എ​​ത്തി​​യി​​രു​​ന്നു.

ടെ​​സ്റ്റ് പ്ര​​ശ്‌​​ന​​വും വി​​ഷ​​യം

യോ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ന്‍റെ പ്ര​​ശ്‌​​ന​​ങ്ങ​​ളും ച​​ര്‍​ച്ച​​യാ​​കും. ടീം ​​സെ​​ല​​ക്‌​ഷ​​നെ​​തി​​രേ മു​​ന്‍ താ​​ര​​ങ്ങ​​ള്‍ അ​​ട​​ക്കം രം​​ഗ​​ത്തു​​വ​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ബി​​സി​​സി​​ഐ യോ​​ഗം വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ടെ​​സ്റ്റി​​ല്‍ ക​​രു​​ണ്‍ നാ​​യ​​ര്‍, സ​​ര്‍​ഫ​​റാ​​സ് ഖാ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രെ അ​​തി​​വേ​​ഗം ത​​ഴ​​ഞ്ഞതും സാ​​യ് സു​​ദ​​ര്‍​ശ​​ന്‍, നി​​തീ​​ഷ് കു​​മാ​​ര്‍ റെ​​ഡ്ഡി, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രെ സ്ഥി​​ര​​മാ​​യി നി​​ല​​നി​​ര്‍​ത്തു​​ന്ന​​തും തു​​റ​​ന്ന വി​​മ​​ര്‍​ശ​​ന​​ങ്ങ​​ള്‍​ക്കു കാ​​ര​​ണ​​മാ​​യി​​രു​​ന്നു.

റാ​​ഞ്ചി​​യി​​ല്‍ ഇ​​ന്ത്യ 17 റ​​ണ്‍​സി​​ന് ജ​​യി​​ച്ചെ​​ങ്കി​​ലും ബൗ​​ളിം​​ഗി​​ലെ പി​​ഴ​​വും ബ​​ല​​ഹീ​​ന​​ത​​യും എ​​ടു​​ത്തു കാ​​ണി​​ക്ക​​പ്പെ​​ട്ടു. വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റി​​നെ സ്പി​​ന്‍ ഓ​​ള്‍​റൗ​​ണ്ട​​റാ​​യി ഉ​​ള്‍​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും മൂ​​ന്ന് ഓ​​വ​​ര്‍ മാ​​ത്ര​​മേ എ​​റി​​യി​​ച്ചു​​ള്ളൂ. മാ​​നേ​​ജ്‌​​മെ​​ന്‍റ് ക്വോ​​ട്ട​​യി​​ല്‍ ചി​​ല ക​​ളി​​ക്കാ​​ര്‍ ഗം​​ഭീ​​ര്‍-​​അ​​ഗാ​​ര്‍​ക്ക​​ര്‍ കൂ​​ട്ടു​​കെ​​ട്ടി​​ല്‍ ദേ​​ശീ​​യ ടീം ​​ജ​​ഴ്‌​​സി അ​​ണി​​യു​​ന്ന​​താ​​യു​​ള്ള ആ​​ക്ഷേ​​പ​​വും ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്.

Sports

ഏകദിന റൺവേട്ട; സംഗക്കാരയെ മറികടന്ന് കോഹ്‌ലി, ഇനി മുന്നിൽ സച്ചിൻ മാത്രം

സി​ഡ്‌​നി: ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ താ​ര​ങ്ങ​ളി​ൽ ര​ണ്ടാ​മ​തെ​ത്തി സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി. ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രെ സി​ഡ്‌​നി ഏ​ക​ദി​ന​ത്തി​ല്‍ 54 റ​ണ്‍​സ് നേ​ടി​യ ഇ​ന്നിം​ഗ്സോ​ടെ​യാ​ണ് കോ​ഹ്‌​ലി ര​ണ്ടാ​മ​തെ​ത്തി​യ​ത്.

കോ​ലി​ക്ക് നി​ല​വി​ല്‍ 14,255 റ​ണ്‍​സാ​യി. 14234 റ​ണ്‍​സ് നേ​ടി​യ മു​ന്‍ ശ്രീ​ല​ങ്ക​ന്‍ താ​രം കു​മാ​ര്‍ സം​ഗ​ക്കാ​ര​യെ​യാ​ണ് കോ​ലി മ​റി​ക​ട​ന്ന​ത്. 452 ഇ​ന്നിം​ഗ്‌​സി​ല്‍ 18,426 റ​ണ്‍​സ് നേ​ടി​യ ഇ​തി​ഹാ​സ താ​രം സ​ച്ചി​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​റാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ റി​ക്കി പോ​ണ്ടിം​ഗ് (13,704), മു​ന്‍ ശ്രീ​ല​ങ്ക​ന്‍ ക്യാ​പ്റ്റ​ന്‍ സ​ന​ത് ജ​യ​സൂ​ര്യ (13,439) എ​ന്നി​വ​ര്‍ കോ​ലി​ക്ക് പി​ന്നി​ലാ​യി.

ടി20​യും ഏ​ക​ദി​ന​വും ഒ​ന്നി​ച്ചെ​ടു​ത്താ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ താ​രം വി​രാ​ട് കോ​ലി​യാ​ണ്. 18,143 റ​ണ്‍​സാ​ണ് കോ​ലി നേ​ടി​യ​ത്. ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ കോ​ലി സ​ച്ചി​നെ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. 14,255 റ​ണ്‍​സ് ഏ​ക​ദി​ന​ത്തി​ലും 4188 റ​ണ്‍​സ് ടി20 ​ഫോ​ര്‍​മാ​റ്റി​ലും.

അ​തേ​സ​മ​യം, സ​ച്ചി​ന്‍ ഒ​രു ടി20 ​മ​ത്സ​രം മാ​ത്ര​മാ​ണ് ക​ളി​ച്ച​ത്. അ​തി​ല്‍ 10 റ​ണ്‍​സി​ന് പു​റ​ത്താ​വു​ക​യും ചെ​യ്തു. കു​മാ​ര്‍ സം​ഗ​ക്കാ​ര (15,616), രോ​ഹി​ത് ശ​ര്‍​മ (15,601), മ​ഹേ​ല ജ​യ​വ​ര്‍​ധ​നെ (14,143), റി​ക്കി പോ​ണ്ടിം​ഗ് (14,105) എ​ന്നി​വ​ര്‍ പി​ന്നി​ലാ​യി.

സി​ഡ്‌​നി​യി​ല്‍ ഓ​സീ​സി​നെ​തി​രെ 81 പ​ന്തി​ല്‍ 74 റ​ണ്‍​സു​മാ​യി കോ​ഹ്‌​ലി പു​റ​ത്താ​വാ​തെ നി​ന്നി​രു​ന്നു. ഏ​ഴ് ബൗ​ണ്ട​റി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്‌​സ്. മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ചു.

Sports

ലീഡിനു ലീഡ്സിൽ; ഇന്ത്യ Vs ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഇന്നു മുതൽ

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന യു​വ​നി​ര ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങും. റ​ണ്‍​മെ​ഷീ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ഹി​റ്റ്മാ​ൻ രോ​ഹി​ത് ശ​ർ​മ​യും വി​ര​മി​ച്ച ശേ​ഷ​മു​ള്ള ആ​ദ്യ പ​ര​ന്പ​ര, ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന ആ​ദ്യ പ​ര​ന്പ​ര... അ​ടു​ത്ത ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള തു​ട​ക്കം കൂ​ടി​യാ​ണി​ത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ലീ​ഡ്സി​ലെ ഹെ​ഡിം​ഗ്‌​ലി സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ആ​രം​ഭി​ക്കും.
2007ന് ​ശേ​ഷം ഇം​ഗ്ല​ണ്ടി​ൽ ഇ​തു​വ​രെ ഒ​രു പ​ര​ന്പ​ര നേ​ടാ​ൻ ഇ​ന്ത്യ​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. സീ​നി​യ​ർ താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങു​ന്ന യു​വ​നി​ര​യു​ടെ മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി പ​ര​ന്പ​ര നേ​ട്ട​മാ​ണ്.


ഫ്ര​ഷ് സ്റ്റാ​ർ​ട്ട്


വൈ​സ് ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്ത്, കെ.​എ​ൽ. രാ​ഹു​ൽ എ​ന്നി​വ​ർ​ക്കാ​ണ് ഇം​ഗ്ലീ​ഷ് പി​ച്ചി​ൽ മു​ൻ​പ​രി​ച​യ​മു​ള്ള​ത്. ര​ണ്ട് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ അ​ട​ക്കം ശു​ഭ്മാ​ൻ ഗി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ഇം​ഗ്ല​ണ്ടി​ൽ ക​ളി​ച്ചെ​ങ്കി​ലും 14.66 ശ​രാ​ശ​രി​യി​ൽ ആ​കെ നേ​ടി​യ​ത് 88 റ​ണ്‍​സ്. ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ൾ, ക​രു​ണ്‍ നാ​യ​ർ, സാ​യ് സു​ദ​ർ​ശ​ൻ എ​ന്നി​വ​ർ ആ​ദ്യ​മാ​യാ​ണ് ഇം​ഗ്ലീ​ഷ് മ​ണ്ണി​ൽ ഇ​റ​ങ്ങു​ന്ന​ത്.
ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ മി​ന്നും പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ടീ​മി​ൽ ഇ​ടം​നേ​ടി​യ ക​രു​ണ്‍ നാ​യ​ർ​ക്കും സാ​യ് സു​ദ​ർ​ശ​നും സ്ഥി​രാം​ഗ​മാ​കാ​ൻ ബാ​റ്റിം​ഗ് ക​രു​ത്ത​റ​യി​ക്ക​ണം. ഐ​പി​എ​ൽ ഓ​റ​ഞ്ച് ക്യാ​പ് ജേ​താ​വാ​ണ് സു​ദ​ർ​ശ​ൻ. അ​തേ​സ​മ​യം, ഏ​ഴ് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ ക​രു​ണ്‍ നാ​യ​റി​ൽ പ്ര​തി​ക്ഷ​യേ​റെ​യാ​ണ്.


റെ​ഡ് ബോ​ളി​ൽ റെ​ഡ് കാ​ർ​ഡ്


റെ​ഡ് ബോ​ൾ ക്രി​ക്ക​റ്റി​ൽ സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ ഇ​രു​ട്ടി​ൽ​ത​പ്പു​ക​യാ​ണ്. അ​വ​സാ​ന പ​ര​ന്പ​ര​ക​ളി​ൽ ഓ​സീ​സി​നെ​തി​രേ​യും ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ​യും വ​ന്പ​ൻ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. രോ​ഹി​ത്, കോ​ഹ്‌​ലി എ​ന്നി​വ​ർ ഈ ​പ​ര​ന്പ​ര​ക​ളി​ൽ ഫോ​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. ഋ​ഷ​ഭ് പ​ന്ത് 43.50, ജ​യ്സാ​ൾ 31.66, സ​ർ​ഫ​റാ​സ് ഖാ​ൻ 28.50 എ​ന്നീ ശ​രാ​ശ​രി​യി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു.
അ​തേ​സ​മ​യം രോ​ഹി​ത് ശ​ർ​മ (368 റ​ണ്‍​സ്), കെ.​എ​ൽ. രാ​ഹു​ൽ (315), ചേ​തേ​ശ്വ​ർ പൂ​ജാ​ര (306), ര​വീ​ന്ദ്ര ജ​ഡേ​ജ (287), കോ​ഹ്‌​ലി (249) എ​ന്ന​വി​രാ​യി​രു​ന്നു ക​ഴി​ഞ്ഞ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് ക​രു​ത്ത്. രാ​ഹു​ലും ജ​ഡേ​ജ​യും മാ​ത്ര​മാ​ണ് ഇ​വ​രി​ൽ ഇ​ന്ന​ത്തെ ടീ​മി​ൽ ക​ളി​ക്കാ​നു​ള്ള​ത്.


ഗി​ല്ലി​ലെ നാ​യ​ക​ൻ


ചു​രു​ങ്ങി​യ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ക​ളി​ച്ചി​ട്ടു​ള്ള ശു​ഭ്മാ​ൻ ഗി​ൽ ശ​ക്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ​തി​രേ എ​ങ്ങ​നെ യു​വ​നി​ര​യെ ന​യി​ക്കു​മെ​ന്ന​തും ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്നു. ജ​യ്സ്വാ​ൾ- സു​ദ​ർ​ശ​ൻ സ​ഖ്യം ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. മൂ​ന്നാം ന​ന്പ​റി​ൽ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ രാ​ഹു​ൽ അ​ല്ലെ​ങ്കി​ൽ ക​രു​ണ്‍ ഇ​റ​ങ്ങും. നാ​ലാം ന​ന്പ​റി​ൽ ഗി​ല്ലും അ​ഞ്ചാ​മ​നാ​യി പ​ന്തും ഇ​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ബാ​സ്ബോ​ൾ ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ക്കു​ന്ന ഇം​ഗ്ല​ണ്ടി​നെ​തി​രേ ഗി​ല്ലി​ന്‍റെ ക്യാ​പ്റ്റ​ൻ​സി പ​രീ​ക്ഷി​ക്ക​പ്പെ​ടും.


ബും​റ​യ്ക്ക് ഒ​പ്പം ആ​രെ​ല്ലാം


ഇ​ന്ത്യ​ൻ പേ​സാ​ക്ര​മ​ണ​ത്തി​ന്‍റെ കു​ന്ത​മു​ന​യാ​യ ജ​സ്പ്രീ​ത് ബും​റ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മേ ക​ളി​ക്കൂ. അ​ധി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.
പ​ര​ന്പ​ര​യി​ൽ മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ർ​ഷ്ദീ​പ് സിം​ഗ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ആ​കാ​ശ് ദീ​പ് എ​ന്നി​വ​ർ പ​രീ​ക്ഷി​ക്ക​പ്പെ​ടും. ആ​ർ. അ​ശ്വി​ന്‍റെ അ​ഭാ​വ​ത്തി​ൽ കു​ൽ​ദീ​പ് യാ​ദ​വ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ എ​ന്നി​വ​ർ​ക്കും സ്പി​ന്നി​ൽ ക​രു​ത്ത​റി​യി​ക്കേ​ണ്ട​തു​ണ്ട്. ബും​റ​യ്ക്ക് ഒ​പ്പം പേ​സ് ആ​ക്ര​മ​ണ​ത്തി​ന് ആ​രെ​ല്ലാം എ​ന്ന​തും ക​ണ്ട​റി​യ​ണം.

Latest News

Up